ഐപിഎല്‍ പത്താം സീസണില്‍ നിലനില്‍പ്പിന്റെ പോരാട്ടമായിരുന്നു ഗുജറാത്ത് ലയണ്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റേത്. അവസാന സ്ഥാനക്കാരുടെ പോരാട്ടമെന്നറിയപ്പെട്ട മത്സരത്തില്‍ 21 റണ്‍സിനാണ് ഗുജറാത്തിനെ വിരാട് കോഹ്‌ലിയും സംഘവും പരാജയപ്പെടുത്തിയത്.
ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തില്‍ നിറഞ്ഞു നിന്നത്. ഏഴു സിക്സും അഞ്ചു ഫോറുമുള്‍പ്പെടെ 38 പന്തില്‍ നിന്ന് 77 റണ്‍സുമായിട്ടാണ് ബാംഗ്ലൂര്‍ ഓപ്പണര്‍ ക്രീസ് വിട്ടത്. ഗെയിലിനെ പുറത്താക്കാന്‍ ഗുജറാത്ത് താരം ബ്രണ്ടന്‍ മക്കലമെടുത്ത ക്യാച്ച് സകലരെയും ഞെട്ടിച്ചിരുന്നു.
രവീന്ദ്ര ജഡേജ എറിഞ്ഞ എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ സിക്സ്‌റിന് ഗെയില്‍ ശ്രമിച്ചെങ്കിലും ബൌണ്ടറി ലൈനില്‍ മക്കലം മിന്നല്‍ നീക്കത്തിലൂടെ പന്ത് കൈപ്പിടിയിലൊതുക്കി. ക്യാച്ചില്‍ ആശങ്ക പ്രകടിപ്പിച്ച് ഗെയില്‍ ഗ്രൌണ്ടില്‍ നിന്നതോടെ അമ്പയര്‍ തീരുമാനത്തിനായി മൂന്നാം അമ്പയര്‍ക്ക് വിടുകയായിരുന്നു.
മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ മക്കല്ലം ബൌണ്ടറി ലൈനില്‍ ടച്ച് ചെയ്‌തെന്ന് വ്യക്തമായതോടെ ഗെയില്‍ ക്രീസിലേക്ക്ക് തിരിച്ചെത്തുകയായിരുന്നു. അതേസമയം, മികച്ച ക്യാച്ച് എടുത്ത മക്കല്ലത്തെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി അടക്കമുള്ളവര്‍ ഗ്രൌണ്ടില്‍ വെച്ച് തന്നെ അഭിനന്ദിച്ചത് ആരാധകരെ പോലും ഞെട്ടിച്ചു.
ട്വന്‍റി- 20 ക്രിക്കറ്റില്‍ 10,000 ക്ലബിൽ കടക്കുന്ന ലോകത്തെ ആദ്യതാരമെന്ന ബഹുമതി ഗെയിലിനു സ്വന്തമായി. ഗുജറാത്ത് ലയൺസിനെതിരെയാണ് അദ്ദേഹം ഈ റെക്കോർഡ് സ്വന്തമാക്കിയത്.