ടൂറിസ്റ്റുകൾക്ക് സ്വദേശികളായ യുവതീ യുവാക്കളെ ഒരു ദിവസത്തേക്ക് വിവാഹം കഴിക്കാം, നഗരം ചുറ്റി ഹണീമൂൺ ആഘോഷിക്കാം, ആംസ്റ്റർഡാമിലെ ടൂറിസം രീതി ഇങ്ങനെ !

ശനി, 8 ജൂണ്‍ 2019 (17:15 IST)
ഒരു ദിവസത്തേക്ക് മാത്രം വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ ? എങ്കിൽ ആംസ്റ്റർഡാമിൽ അങ്ങനെ ഒരു രീതി ഉണ്ട്. അചാരമോ അനുഷ്ടാനമോ ഒന്നുമല്ല. ആമസ്റ്റർഡാം ചുറ്റിക്കാണാനെത്തുന്ന ടുറിസ്റ്റുകൾക്ക് സ്വദേശികളായ യുവതി യുവാക്കളെ ഒരു ദിവസത്തേക്ക് വിവാഹം കഴിക്കാം. നഗരം ചുറ്റിക്കറങ്ങിക്കൊണ്ട് അവരുമൊത്ത് ഹണിമൂൺ ആഘോഷിക്കാം. 
 
കേട്ടാൽ അരും ഒന്ന് ഞെട്ടിപ്പോകും എന്ന് ഉറപ്പ്. ഇന്ത്യയില് ടൂറിസത്തിനു വേണ്ടി ഒരു ദിവസത്തേക്ക് മാത്രം വിവാഹിതരാകുന്നത് നമുക്ക് ചിന്തിനക്കാൻ പോലുമാകില്ല. ടൂറിസ്റ്റുകളും പ്രാദേശിക ജനങ്ങളും തമ്മിൾ നല്ല അടുപ്പം ഉണ്ടാകുന്നതിനാണ് ഇത്തരം ഒരു രീതി എന്നാണ് ഇക്കാര്യത്തിൽ സർക്കർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. 19 മില്യ്ൺ ആളുകളാണ് വഷം തോറും ഇപ്പോൾ ടൂറിസത്തിന്റെ ഭാഗമായി ആംസ്റ്റർഡാമിൽ എത്തുന്നത്. ഇത് 29 മില്യൺ ആയി വർധിക്കുമെന്നാണ് കണക്ക്. 
 
ആംസറ്റർഡാമിലെത്തിയ ഡെബോറ നിക്കോളസ് ലീ എന്നയാളെ ഒരു ദിവത്തേക്ക് വിവാഹം ചെയ്ത ജൂലിയൻ ഡോ പെറിർ എന്ന യുവതിയുടെ അനുഭവം ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. 'ഞങ്ങളുടെ വിവാഹം വെറും ഒരു ദിവസത്തേക്കായിരുന്നു എന്ന് എനിക്കറിയാം അതിലേക്ക് മനസ് സാവധാനത്തിൽ പരുവപ്പെടുത്തിയിരുന്നു' ജൂലിയൻ പറഞ്ഞു.
 
'വിവാഹം ഒരു ദിവസഥേക്കായിരുന്നു എങ്കിലും ജുലിയയോട് ഉള്ളിൽ ഒരു അടുപ്പം ഉണ്ടായിരിക്കുന്നു' എന്നായിരുന്നു ജൂലിയയെ വിവാഹം കഴിച്ച ടൂറിസ്റ്റ് ഡെബോറയുടെ വാക്കുകൾ. നഗരത്തിന് ഗുണകരമായ മാറ്റങ്ങൾ നൽകുന്ന ടൂറിസ്റ്റുകളെ ആകർഷിക്കുക എന്നതാണ് ഈ രീതികൊണ്ട് ഉദ്ദേശിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍