ക്രിപ്‌റ്റോ കറൻസിക്ക് രാജ്യത്ത് പൂർണ നിരോധനം വരുന്നു, ഇടപാടുകൾ നടത്തിയാൽ പത്ത് വർഷം ജെയിൽ ശിക്ഷ !

ശനി, 8 ജൂണ്‍ 2019 (16:02 IST)
ക്രിപ്റ്റാ കറൻസികൽ കയ്യിൽ വക്കുന്നതും കൈമാറ്റം ചെയ്യുന്നതും പൂർണമായും നിരോധിക്കാനായുള്ള അവസാന തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ ബിറ്റ്‌കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നത് 10 വർഷം ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി മാറും. 'ബാനിംഗ് ഓഫ് ക്രിപ്റ്റോ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2019' എന്ന നിയമത്തിന്റെ ഡ്രാഫ്റ്റ് പൂർത്തിയായി.
 
ഡിജിറ്റൽ കറൻസികൾക്ക് പൂർണമായും നിരോധനം ഏർപ്പെടുത്തുന്നതാണ് നിയമം. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോൺ കറൻസികൽ കൈവശം വക്കുന്നത് പോലും ബില്ല് നിലവിൽ വരുന്നതോടെ ജാമ്യമില്ലാത്ത കുറ്റകൃത്യമായി മാറും. ഇൻകം ടാക്സും ഡിപ്പാർട്ട്‌മെന്റും, സെൻട്രൽ ബോർഡ് ഓഫ് ഇൻകം ടാക്സസും ചേർന്നാണ് നിയമം തയ്യാറാക്കുന്നത്.  
 
ക്രിപ്റ്റോ കറൻസികൾ രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുയോജ്യമാണോ എന്ന് പഠിക്കാനായി നേരത്തെ റിസർവ് ബാങ്ക് ഒരു കമ്മറ്റിയെ രൂപീകരിച്ചിരുന്നു. എന്നാൽ ബിറ്റ് കോയിൽ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികൾ കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉൾപ്പടെ വ്യാപകമായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതോടെയാണ് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്  
 
ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ രൂപ പുറത്തിറക്കുന്നതിനെ കുറിച്ചും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തി കൃത്യമായ പഠനങ്ങൾക്ക് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍