യമന്‍ സംഘര്‍ഷം; സമാധാന ചര്‍ച്ച യുഎന്‍ മാറ്റി വെച്ചു
കലാപബാധിത യമനില്‍ സമാധാന അന്തരീക്ഷം തിരിച്ചു കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത് ഐക്യരാഷ്ട്രസഭ മാറ്റിവച്ചു. എന്നാല്‍ മാറ്റിവയ്ക്കാനുള്ള കാരണം അധികൃതര്‍ വ്യക്തമാക്കിയില്ല.
ജനീവയില്‍ വ്യാഴാഴ്ച ചര്‍ച്ച ആരംഭിക്കാനിരിക്കേയാണ് മാറ്റിവയ്ക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് പുറത്താക്കട്ടെ പ്രസിഡന്റ് അബെദ്രബ്ബോ മന്‍സൂര്‍ ഹാദി ആവശ്യപ്പെട്ടിരുന്നു.