ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പീഡന പരാതി നല്‍കിയ യുവതിക്ക് ശിക്ഷ

സിആര്‍ രവിചന്ദ്രന്‍
ശനി, 15 ജനുവരി 2022 (17:51 IST)
ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പീഡന പരാതി നല്‍കിയ യുവതിക്ക് ശിക്ഷ. വ്യാജ പരാതി നല്‍കിയ 36കാരിയായ യുവതിക്ക് ഭുട്ടാന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരുമാസത്തെ തടവിനാണ് ശിക്ഷിച്ചത്. ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവും മൂന്നുപേരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. എന്നാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം നേരെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കുകയായിരുന്നു യുവതിയെന്ന് പിന്നീട് തെളിഞ്ഞു. 
 
ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവുമായി യുവതിക്ക് പ്രണയബന്ധം ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ പിണങ്ങുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് യുവതി സമ്മതിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article