മകളെ പോറ്റാനായി യുവതി 43 വര്‍ഷം ആണ്‍വേഷം കെട്ടിജീവിച്ചു.ഈജിപ്തിലെ സിസ അബു ദാവൂ എന്ന 70 വയസുകാരിയാണ് തന്റെ 27ആം വയസ്സുമുതല്‍ ആണ്‍വേഷത്തില്‍ ജീവിച്ചത്. സിബിസി ചാനലിലെ ഒരു പരിപാടിയിലൂടെയാണ് ഇവരുടെ കഥ പുറം ലോകം അറിയുന്നത്.
27 ആം വയസില്‍ വിധവയായ സിസ അബു ദാവുവിന് ഈജിപ്തിലെ യാഥാസ്ഥിതിക സമൂഹത്തില്‍ മകളുടെ വിശപ്പടക്കാനായി ആണ്‍ വേഷം കെട്ടുക എന്നതല്ലാതെ മറ്റു മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. ആണ്‍വേഷം കെട്ടിയ ഇവര്‍ പല തൊഴിലുകളും ചെയ്താണ് മകളെ വലിയ നിലയിലെത്തിച്ചത്. എന്നാല്‍ ഇവര്‍ ഒരിക്കലും ജോലി സ്ഥലത്ത് വെച്ച് പിടിക്കപ്പെട്ടിട്ടില്ല.
ഇവര്‍ സ്വന്തം രൂപം ഉപയോഗിക്കുന്നത് പാസ്‌പോര്‍ട്ട് ഉപയോഗിച്ചുള്ള യാത്രകള്‍ക്ക് മാത്രമാണ്. 43 വര്‍ഷം ആണ്‍വേഷം കെട്ടിജീവിച്ചതിനാല്‍ ഇപ്പോള്‍ സ്വന്തം രൂപം ഉപയോഗിച്ച് പുറത്തിറങ്ങുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്നാണ് സിസ പറയുന്നത്.