ഫ്രഞ്ച് പ്രസിഡന്റ് പ്രസിഡന്റിനെ നിരീക്ഷിച്ചിട്ടില്ല; വിക്കിലീക്സ് റിപ്പോര്‍ട്ട് തള്ളി യു എസ്

വ്യാഴം, 25 ജൂണ്‍ 2015 (14:00 IST)
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്ദിനെ രഹസ്യമായി നിരീക്ഷിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അമേരിക്ക. ചാരപ്രവൃത്തി തങ്ങള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് നടത്താറുള്ളതെന്നും ഫ്രാന്‍സ് തങ്ങളുടെ സുഹൃദ് രാഷ്ട്രമാണെന്നും യു എസ് പ്രതിരോധ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.

നേരത്തെ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം നടപടികള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നു ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാന്‍സ്വാ ഒലോന്ദ്‌ യുഎസിനു മുന്നറിയിപ്പു നല്‍കിയിരുന്നു. 2006 മുതല്‍ 2012 വരെയുള്ള കാലത്ത് ഒലാദിനൊപ്പം, ഫ്രാന്‍സിലെ മുന്‍പ്രസിഡന്റുമാരേയും അമേരിക്ക രഹസ്യമായി നിരീക്ഷിച്ചിരുന്നു എന്ന്  വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക