വെസ്റ്റ് ബാങ്കില്‍ വീണ്ടും സംഘര്‍ഷം; യഹൂദ പുണ്യസങ്കേതത്തിന് തീവെച്ചു
ഇസ്രായേൽ അധീന വെസ്റ്റ്‌ബാങ്കിൽ വീണ്ടും സംഘര്‍ഷം. വെസ്റ്റ് ബാങ്കിലുള്ള യഹൂദ പുണ്യസങ്കേതത്തിന് പലസ്തീന്‍ ഭീകരര്‍ തീവച്ചു. വടക്ക് നാബ്ളസിനു സമീപമുളള പൂര്‍വയൌസേപ്പിന്റെ കബറിടമാണു വ്യാഴാഴ്ച രാത്രി അഗ്നിക്കിരയാക്കിയത് നൂറോളം പ്രക്ഷോഭകാരികൾ പളളിലെ ശവകുടീരത്തിനു മുകളിൽ കയറിയനിന്ന് സമീപത്തെ കെട്ടിടങ്ങൾക്ക് തീവയ്ക്കുകയായിരുന്നു. പാലസ്തീൻ പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്.
ഇതുകൂടാതെ തെക്ക് ഹബ്രോണില്‍ ഒരു ഇസ്രയേല്‍ സൈനികനു നേരെയും ആക്രമണമുണ്ടായി. മാധ്യമപ്രവര്‍ത്തകനെന്ന് പറഞ്ഞെത്തിയ ഭീകരന്‍ സൈനികനെ കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ ഇസ്രയേല്‍ സൈന്യം വധിച്ചു. പളളിക്ക് നേരെയുണ്ടായ ആക്രമണത്തെ പാലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് അപലപിച്ചു