പുരുഷവോളിബോള്‍ കണ്ടതിന് തടവിലാക്കപ്പെട്ട വിദ്യാര്‍ത്ഥി നിരാഹാരത്തില്‍

ചൊവ്വ, 4 നവം‌ബര്‍ 2014 (12:08 IST)
ഇറാനില്‍ പുരുഷവോളിബോള്‍ മത്സരം കണ്ടതിന് ജയിലിലായ ബ്രിട്ടീഷ് വംശജയായ യുവതി നിരാഹാരസമരത്തില്‍. ശനിയാഴ്ച മുതല്‍ ഭക്ഷണവും വെള്ളവും കഴിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. നിയമം പഠിക്കുന്ന ഗൊന്‍ഷെ ഗവാമി എന്ന ഇരുപത്തിയഞ്ചുകാരിയെയാണ് പുരുഷന്‍മാരുടെ വോളിബാള്‍മത്സരം കാണാന്‍ ശ്രമിച്ചതിന് ഒരു വര്‍ഷത്തെ കഠിന തടവ് വിധിച്ചത്.

സ്ത്രീ സ്വാതന്ത്ര്യങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട ഇറാനില്‍ കഴിഞ്ഞ ജൂണ്‍ 20ന് നടന്ന ഇറ്റലിയും ഇറാനും തമ്മില്‍ നടന്ന പുരുഷവോളിബോള്‍ മത്സരം കാണാനായി  ഗൊന്‍ഷെ ഗവാമി സ്റ്റേഡിയത്തിലേക്ക് കയറാന്‍ ശ്രമിച്ചത്. എന്നാല്‍ അന്ന് ഇവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചെങ്കിലും, പിന്നീട് ഒക്ടോബര്‍ വീണ്ടും അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയയാക്കി ജയിലില്‍ അടയ്ക്കുകയായിരുന്നു.

തുടര്‍ന്നാണ് കോടതി യുവതിക്ക് ഒരു വര്‍ഷത്തെ കഠിന തടവ് വിധിച്ചത്. പുരുഷ കായിക മത്സരങ്ങള്‍ കാണുന്നതിന് ഇറാനില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്. പുരുഷമത്സരങ്ങള്‍ കണ്ടാല്‍ യുവതികള്‍ വഴിതെറ്റുമെന്നാണ് ഇറാന്‍ അധികൃതര്‍ കരുതുന്നത്. സംഭവത്തിനെതിരെ ആഗോളതലത്തില്‍ വന്‍ പ്രതിഷേധമാണ് ഇറാന്‍ ഈ വിഷയത്തില്‍ നേരിടുന്നത്. ലണ്ടന്‍ സ്കൂള്‍ ഓഫ് ആഫ്രിക്കന്‍ ആന്‍ഡ് ഓറിയന്‍റല്‍ സ്റ്റഡീസില്‍ നിന്ന് ബിരുദം നേടിയ ഗുന്‍ചി ഗവാമിക്ക് ഇറാന്‍ പൗരത്വമുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക