പ്രവാചകനെ നിന്ദിച്ച് പരാമര്‍ശം: വീണ മാലിക്കിന് 26 വര്‍ഷം തടവ്
ബുധന്‍, 26 നവംബര്‍ 2014 (12:38 IST)
വിവാദനായികയായ പാക് നടി വീണാ മാലിക്കിന് പാക് തീവ്രവാദ വിരുദ്ധ കോടതി 26 വര്‍ഷം തടവ് വിധിച്ചു. ടെലിവിഷന്‍ പരിപാടിയ്ക്കിടെ പ്രവാചകനെ നിന്ദിക്കുന്നരീതിയില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് കോടതി വിധി. പാക് തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് വിധി.
കഴിഞ്ഞ മെയ് 14നാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത് . ജിയോ ടിവിയില്‍ വീണയുടെ വിവാഹരംഗത്തിനിടെ സംപ്രേഷണം ചെയ്ത ഗാനം പ്രവാചകനെ നിന്ദിക്കുന്ന തരത്തിലായിരുന്നുവെന്നാണ് ആരോപണം
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് വീണ മാധ്യമങ്ങളിലൂടെ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. വീണയെക്കൂടാതെ ഇവരുടെ ഭര്‍ത്താവായ ആസാദ് മാലിക്, പരിപാടിയുടെ അവതാരകയായ ഷയെസ്ത ലോധി എന്നിവര്‍ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.തടവ് ശിക്ഷ കൂടാതെ 13 ലക്ഷം രൂപ പിഴയും ഇവര്‍ അടക്കണം. വിധിക്കെതിരെ പ്രതികളെല്ലാവരും മേല്‍ക്കോടതിയില്‍ ഹര്‍ജി നല്‍കി. വീണയും മറ്റു പ്രതികളും ഇപ്പോള്‍ രാജ്യത്തില്ല.