താലിബാന്റെ നിയന്ത്രണത്തിലായതിനു പിന്നാലെ അഫ്ഗാന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞിടിഞ്ഞ് താഴോട്ട്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (10:33 IST)
താലിബാന്റെ നിയന്ത്രണത്തിലായതിനു പിന്നാലെ അഫ്ഗാന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞിടിഞ്ഞ് താഴോട്ട് കൂപ്പുകുത്തുന്നു. നിലവില്‍ ഒരു യുഎസ് ഡോളറിന് 110 അഫ്ഗാന്‍ കറന്‍സി എന്നതാണ് മൂല്യം. ഇത് ഞായറാഴ്ചത്തെ കണക്കാണ്. അതേസമയം അഫ്ഗാനിസ്ഥാന് 99.5 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുമെന്ന് ബ്രിട്ടണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്ഗാന്‍ ജനതയുടെ ഉന്നമനത്തിനുവേണ്ടിയാണ് ബ്രിട്ടണ്‍ സഹായം നല്‍കുന്നത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസി ട്രസ്സ് ആണ് ഇക്കാര്യം അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article