ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്ലാം കരീമോവ് അന്തരിച്ചു

ശനി, 3 സെപ്‌റ്റംബര്‍ 2016 (09:03 IST)
ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്ലാം കരീമോവ് അന്തരിച്ചു. 78 വയസ്സ് ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27 വര്‍ഷം രാജ്യം അടക്കിഭരിച്ച നേതാവാണ് ഇതോടെ വിടവാങ്ങിയത്.
 
രാജ്യത്തിനു പുറത്ത് പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ മാധ്യമങ്ങളാണ് പ്രസിഡന്‍റ് മരിച്ചതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ നിഷേധിച്ച് ഇളയ മകള്‍ ലൈല കരീമോവ് പിതാവിന്റെ നില മെച്ചപ്പെട്ടതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് ചില നയതന്ത്രവൃത്തങ്ങള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക