ഫ്രാന്‍സിനെ നടുക്കി വീണ്ടും ഭീകരാക്രമണം; 77 പേര്‍ കൊല്ലപ്പെട്ടു

വെള്ളി, 15 ജൂലൈ 2016 (07:37 IST)
ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം. നീസില്‍ നടന്ന ആക്രമണത്തില്‍ 77 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത്. അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. 
 
കരിമരുന്നു പ്രയോഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അപകടമുണ്ടാക്കിയ ട്രക്കില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെുത്തു. ഭീകരാക്രമണമാണിതെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നടുക്കം രേഖപ്പെടുത്തി. 
 

വെബ്ദുനിയ വായിക്കുക