ഉക്രൈന്‍ വീണ്ടും പുകയുന്നു, 1500 റഷ്യന്‍ സൈനികര്‍ അതിര്‍ത്തി കടന്നു

ചൊവ്വ, 10 ഫെബ്രുവരി 2015 (08:16 IST)
സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെ പ്രശ്നങ്ങള്‍ വീണ്ടും രൂക്ഷമാക്കി റഷ്യന്‍ സൈനികര്‍ ഉക്രൈന്‍ അതിര്‍ത്തി കടന്നു. വന്‍ ആയുധ സന്നാഹങ്ങളുമായി 1500 റഷ്യന്‍ സൈനികരാണ് അതിര്‍ത്തി കടന്നുകയറിയത്. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഗ്രാഡ് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി 170 വാഹനങ്ങളില്‍ ഇവര്‍ യുക്രെയ്നില്‍ കടന്നത്. ഇക്കാര്യം ഉക്രൈന്‍ സേനയാണ് പുറം ലോകത്തെ അറിയിച്ചത്.
 
ഇതിനിടെ, റഷ്യന്‍ അനുകൂലികളായ വിമതരുമായുള്ള പോരാട്ടത്തില്‍ ഒന്‍പതു യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്കു പരുക്കേറ്റു. വിമതരുടെ ആക്രമണം ശക്തിപ്പെട്ടുവരികയാണ്. വിമതരുടെ പിടിയിലുള്ള ഡൊണെറ്റ്സ്കിനടുത്ത രാസവസ്തുശാലയില്‍ വന്‍ സ്ഫോടനവും അഗ്നിബാധയുമുണ്ടായി. യുക്രെയ്ന്‍ സൈന്യത്തിന്റെ ഷെല്ലിങ്ങാണ് കാരണമെന്നും തീ അണച്ചതായും വിമതര്‍ അറിയിച്ചു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക