ഉക്രൈനില്‍ റോക്കറ്റ് ആക്രമണം: പത്ത് മരണം

ശനി, 24 ജനുവരി 2015 (19:00 IST)
മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് അയവ് വരാത്ത ഉക്രൈനില്‍ റഷ്യന്‍ വിമതരുടെ റോക്കറ്റ് ആക്രമണത്തില്‍ പത്ത് പേര്‍ മരിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു, ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച രാവിലെയാണ് ഉക്രൈന്‍ മാരിപോളിലെ ജനവാസ പ്രദേശമായ ഡോണ്‍യെറ്റ്‌സ്‌കില്‍ ട്രോളി ബസിന് മുകളില്‍ റോക്കറ്റ് വീണത്. റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്ന് ഉക്രൈന്‍ ആരോപിച്ചു. ആരോപണാത്തെ റഷ്യന്‍ റിബലുകള്‍ തള്ളിക്കളയുകയും ചെയ്തു.

അടുത്തിടെ നടന്ന ഉക്രൈന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 24 വിമതര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ വിമത സേനയുടെ വ്യക്താവ് എഡ്വാര്‍ഡ് ബസുറിന്‍ വ്യക്തമാക്കി. മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് ഇതുവരെ യാതൊരു അയവും വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക