യുദ്ധം മൂലം യുക്രൈനില്‍ അഭയാര്‍ത്ഥികളായത് 4.9ദശലക്ഷം പേര്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 19 ഏപ്രില്‍ 2022 (09:51 IST)
യുദ്ധം കാരണം യുക്രൈനിലുള്ള 4.9 ദശലക്ഷമാളുകള്‍ അഭയാര്‍ത്ഥികളായെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു. അതേസമയം സമീപ രാജ്യങ്ങളിലേക്ക് പോയവര്‍ തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം പോളണ്ടില്‍ നിന്നും തിരികെ യുക്രൈനില്‍ എത്തിയത്ത് 22000 പേരാണ്. 
 
അതേസമയം യുക്രൈനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഖാര്‍കീവ് നഗരങ്ങളിലുണ്ടായ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. റഷ്യ വംശഹത്യയാണ് നടത്തുന്നതെന്ന് യുക്രൈന്‍ പറഞ്ഞു. നിലവില്‍ ഡോണ്‍ബാസ് മേഖല ലക്ഷ്യം വച്ച് റഷ്യ ആക്രമണം തുടങ്ങിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article