ചാര്‍ജ് ചെയ്തുകൊണ്ട് ലാപ്‌ടോപ്പില്‍ ജോലിചെയ്യുന്നതിനിടെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചു; 22കാരിക്ക് 80ശതമാനം പൊള്ളലേറ്റു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 18 ഏപ്രില്‍ 2022 (20:29 IST)
ചാര്‍ജ് ചെയ്തുകൊണ്ട് ലാപ്‌ടോപ്പില്‍ ജോലിചെയ്യുന്നതിനിടെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് 22കാരിക്ക് 80ശതമാനം പൊള്ളലേറ്റു. കൊവിഡ് സാഹചര്യത്തില്‍ ഏകദേശം കമ്പനികളും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊവിഡ് കുറഞ്ഞിട്ടും ഇത് തന്നെയാണ് തുടരുന്നതും. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവവും ഉണ്ടായത്. ചാര്‍ജു കുറയാതിരിക്കാന്‍ തുടര്‍ച്ചയായി ചാര്‍ജ് ചെയ്യുന്ന രീതിയാണ് എല്ലാരും പിന്തുടരുന്നത്. 
 
ആന്ധ്രാപ്രദേശിലെ മേഖാവരി വില്ലേജിലെ സുമലതയാണ് ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് മരണപ്പെട്ടത്. 22കാരിയായ സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ് ഇവര്‍. ബാംഗളൂര്‍ ആസ്ഥാനമായ ഒരു കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. 80ശതമാനത്തോളം ഇവര്‍ക്ക് പൊള്ളലേറ്റു. റിംസ് ആശുപത്രിയിലാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. ആരോഗ്യസ്ഥിതി ഗുരുതരമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍