അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി യുകെ; ആശങ്കയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 ഫെബ്രുവരി 2025 (11:30 IST)
അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി യുകെ. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ഇന്ത്യന്‍ കുടിയേറ്റക്കാര്‍. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ കുടിയേറിയിട്ടുള്ള രാജ്യങ്ങളില്‍ ഒന്നാണ് യുകെ. യുകെയില്‍ നിന്ന് 800 പേരെയാണ് ആദ്യഘട്ടത്തില്‍ നാടുകടത്താനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിദ്യാര്‍ത്ഥി വിസയില്‍ ഇന്ത്യയില്‍ നിന്ന് നിരവധി പേരാണ് യുകെയില്‍ എത്തിയിട്ടുള്ളത്.
 
ഇവര്‍ക്കൊക്കെ തൊഴില്‍ ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ട്. അതിനാല്‍ തന്നെ യുകെ ലേബര്‍ ഗവണ്‍മെന്റ് അനധികൃതമായി ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ റസ്റ്റോറന്റ്റുകള്‍, കടകള്‍, കാര്‍ വാഷിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.
 
828 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 609 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് മാത്രം അനധികൃതമായി രേഖകളില്ലാതെ ജോലി ചെയ്തിരുന്ന നാലു പേരെ പിടികൂടിയതായാണ് ലഭിക്കുന്ന വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍