ചുമയ്‌ക്ക് ചികിൽസ തേടി ആശുപത്രിയിൽ എത്തി; രോഗിയുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും ജീവനുള്ള അട്ടകളെ പുറത്തെടുത്തു

തുമ്പി ഏബ്രഹാം

ശനി, 30 നവം‌ബര്‍ 2019 (14:15 IST)
60കാരന്റെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും ജീവനുള്ള അട്ടകളെ പുറത്തെടുത്തു. ചൈനയിലെ ഷിൻവെൻ കൗണ്ടി സ്വദേശിയുടെ ശരീരത്തിൽ നിന്നുമാണ് 10 സെന്റീമീറ്റർ നീളമുള്ള അട്ടകളെ പുറത്തെടുത്തത്. ഒരു അട്ടയെ വലതുവശത്തെ മൂക്കിൽ നിന്നും പുറത്തെടുത്തപ്പോൾ മറ്റൊന്നിനെ തൊണ്ടയിൽ നിന്നാണ് കണ്ടെത്തിയത്.
 
രണ്ട് മാസമായി തുടരുന്ന ചുമയും കഫക്കെട്ടും രൂക്ഷമായതോടെയാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. കഥത്തിനൊപ്പം രക്തവും വരുന്നത് പതിവായതോടെയാണ് വൈദ്യസഹായം തേടാൻ തീരുമാനിച്ചത്. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ സിടി സ്‌കാൻ ചെയ്‌തതോടെയാണ് അട്ടകളെ കണ്ടെത്തിയത്.
 
അനസ്‌തേഷ്യ നൽകിയശേഷം ട്വീസർ ഉപയോഗിച്ചാണ് രോഗിയുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും നഗ്‌നനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത തരത്തിലുള്ള ജീവനുള്ള അട്ടകളെ പുറത്തെടുത്തത്.
 
യാത്രകൾ പതിവായി നടത്തുന്ന അദ്ദേഹം രണ്ട് മാസം മുമ്പ് കാട്ടരുവിയിൽ നിന്നും വെള്ളം കുടിച്ചിരുന്നു. ഈ സമയത്ത് അട്ടകൾ ശരീരത്തിൽ പ്രവേശിച്ചതാകാം എന്നാണ് ഡോക്‌ടർമാർ പറയുന്നത്. മൂക്കിലും തൊണ്ടയിലും ഇരുന്ന് ഇവ വലുതാകുകയായിരുന്നു എന്നുമാണ് ഡോക്‌ടറുടെ നിഗമനം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍