കൊവിഡിനെ പ്രതിരോധിക്കാനായി കഴിഞ്ഞ ഒരാഴ്ച്ചയായി താൻ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കൊവിഡ് ചികിത്സയ്‌ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കാമോ എന്ന വിഷയത്തിൽ ആരോഗ്യവിദഗ്‌ധർക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനിടെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ.