മെയ് 31 വരെ സംസ്ഥാനത്ത് സ്കൂൾ, കോളേജുകൾ, മറ്റു ട്രെയിനിംഗ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ ഓൺലൈൻ,വിദൂര വിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയുണ്ടാകും.ജില്ലയ്‌ക്ക് അകത്ത് പൊതുഗതാഗതം ആവാം.ജലഗതാഗതം അടക്കം ഇങ്ങനെയാകാം. എന്നാൽ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി വെച്ച് മാത്രമെ സർവീസ് അനുവദിക്കു.ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്പോട്ടുകളിൽ ഒഴികെ ആളുകൾക്ക് സഞ്ചരിക്കാം.
അതേ സമയം ലോക്ക്ഡൗൺ മൂലം ലോക്ക് ഡൗൺ മൂലം ഒറ്റപ്പെട്ടു പോയ ബന്ധുക്കൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവരെ കൂട്ടിക്കൊണ്ടു വരാനും അനുവാദം നൽകും.ടാക്‌സി,സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെയുള്ള നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാം.ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രമേ സഞ്ചരിക്കാവു എന്നാൽ കുടുംബാംഗമാണെങ്കിൽ ഒരാൾക്ക് ഒപ്പം സഞ്ചരിക്കാം.