പൊട്ടിത്തെറിച്ചത് സ്ഥിരം വിമാനമല്ല; വലിയ വിമാനം യാത്രയ്‌ക്കെടുത്തതില്‍ ദുരൂഹത

വ്യാഴം, 4 ഓഗസ്റ്റ് 2016 (09:30 IST)
ദുബായില്‍ ഇന്നലെ അപകടത്തില്‍പെട്ട വിമാനം ഇന്നലത്തെ യാത്രയ്ക്കു പ്രത്യേകം എത്തിച്ചതാണെന്നു റിപ്പോര്‍ട്ട്. തിരുവനന്തപുരം- ദുബായ് സര്‍വ്വീസിനു സാധാരണ എയര്‍ബസ് 333 വിമാനമാണ് ഉപയോഗിക്കാുള്ളതെങ്കിലും ഇന്നലെ സര്‍വ്വീസ് നടത്തിയത് ബോയിങ് 777- 300 വിഭാഗത്തില്‍പെട്ട വലിയ വിമാനമായിരുന്നു. 
 
എന്തിനായിരുന്നു ഇന്നലെ വലിയ വിമാനം യാത്രയ്‌ക്കെടുത്തതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. 314 മുതല്‍ 451 പേര്‍ക്കുവരെ യാത്ര ചെയ്യാന്‍ കഴിയുന്ന കോഡ് ഇ വിഭാഗത്തില്‍ പെട്ട വിമാനമാണ് ബോയിങ് 777. സാധാരണ എമിറേറ്റ്‌സ് ഉപയോഗിക്കുന്ന എയര്‍ബസ് 333 വിമാനത്തില്‍ 283 യാത്രക്കാരെ മാത്രമേ കയറ്റാനാകൂ. 
 
ഇന്നലെ പൊട്ടിത്തെറിച്ചത് കോഡ് ഡി വിഭാഗത്തില്‍പെട്ട വിമാനമാണ്. തിരക്കു കൂടുതലായതിനാലാണ് വലിയ വിമാനം ഉപയോഗിച്ചതെന്നാണ് സൂചന. 282 യാത്രക്കാരും 18 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. എയര്‍ ഇന്ത്യ ദമാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ രണ്ടു ദിവസം ബോയിങ് 777-300 സര്‍വ്വീസിന് ഉപയോഗിക്കുന്നുണ്ട്. 
 
 

വെബ്ദുനിയ വായിക്കുക