134 വർഷം മുൻപ് മരിച്ച രണ്ട് വയസുകാരൻ, മുടങ്ങാതെ ശവക്കല്ലറയിൽ പ്രത്യക്ഷപ്പെടുന്ന പാവ! - രഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ

തിങ്കള്‍, 29 ഏപ്രില്‍ 2019 (15:38 IST)
ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡിൽ ഹോപ്‌വാലി എന്ന സെമിത്തേരി കഴിഞ്ഞ വർഷം മുതൽ മാധ്യമങ്ങളിൽ ഇടം‌പിടിച്ച ഒന്നാണ്. ഹെർബട്ട് ഹെന്‍റിഡിക്കർ എന്ന രണ്ടര വയസുകാരന്റെ ശവക്കല്ലറയാണ് ഈ സെമിത്തേരി ലോകശ്രദ്ധ പിടിച്ച് പറ്റാൻ കാരണമായത്.
 
1885 ജൂണ്‍ രണ്ടിനാണ് ഈ ​കുഞ്ഞ് മരിച്ചത്. മരണശേഷം ഒരു സാധാരണ ശവക്കല്ലറ തന്നെയായിരുന്നു ഇതും. എന്നാൽ, കഴിഞ്ഞ എട്ട് വർഷമായി കഥയാകെ മാറിയിരിക്കുകയാണ്. എട്ട് വർഷം മുൻപ് ഈ കുഞ്ഞിന്റെ ശവക്കല്ലറയിൽ കളിപ്പാട്ടങ്ങൾ പ്രത്യക്ഷപ്പെടും. മാസത്തിൽ ഒരു തവണ ഇത് ആവർത്തിക്കും. അങ്ങനെ എട്ട് വർഷമായി ഈ ശവക്കല്ലറയിൽ കളിപ്പാട്ടങ്ങൾ കാണപ്പെടാറുണ്ട്. 
 
ഇത് സ്ഥിരം പ്രവ്രിത്തിയാണെങ്കിലും ആരാണ് ഇവിടെ കളിപ്പാട്ടം കൊണ്ട് വെയ്ക്കുന്നതെന്ന് ആർക്കും മനസിലായില്ല. പൊലീസും ചരിത്രകാരന്മാരും ഇതിന് ശ്രമിച്ചെങ്കിലും ആരേയും കണ്ടെത്താൻ സാധിച്ചില്ല. അമാനുഷികമായ എന്തോ ഒന്ന് ഈ ശവക്കല്ലറയിൽ ഉണ്ടെന്ന് പലരും വാദിച്ചു. 
 
ഇപ്പോള്‍ ഇതാ ഇതിന്‍റെ ഉത്തരം ലഭിച്ചിരിക്കുന്നു. ഓസ്ട്രേലിയന്‍ ചാനല്‍ എബിസിയാണ് ഇതിന് ഉത്തരം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത ലിങ്കില്‍ ജൂലിയ റോഡ്സ് എന്ന ഹോപ്പ് വാലി സ്വദേശി കുറിച്ചു. ഞാനും എന്‍റെ സുഹൃത്ത് വിക്കി ലോയ്സും ചേര്‍ന്നാണ് ആ കളിപ്പാട്ടങ്ങള്‍ അവിടെ വയ്ക്കാറ് എന്ന് ഇവര്‍ പറയുന്നു.
 
ഒരു ദിവസം ഈ കല്ലറയ്ക്ക് അടുത്തുകൂടി നടക്കുമ്പോള്‍ ഈ കല്ലറ കാട് മൂടി കിടക്കുന്നത് കണ്ടു. ഒരു ഹെറിയ കുട്ടിയുടെ കല്ലറയാണെന്ന് മനസിലായി. എന്നിട്ടും അത് ആരും പരിപാലിക്കാൻ ഇല്ലല്ലോയെന്ന് ഓർത്ത് വിഷമിച്ചു. അതോടെ, അവിടം ശുചീകരിച്ച് മാസത്തിൽ ഒരിക്കൽ കളിപ്പാട്ടങ്ങൾ വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇവർ വ്യക്തമാക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍