50 ശതമാനത്തിലേറെ പൊള്ളലേറ്റ കുഞ്ഞിന്‍റെ നില ഗുരുതരമാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടുവയസുകാരനായ കുട്ടി. മദ്യപിച്ചുകൊണ്ടിരുന്ന മുത്തച്ഛന് പക്ഷേ, പെട്ടെന്ന് കുട്ടിക്ക് പ്രേതബാധയുണ്ടോയെന്ന് സംശയം തോന്നി. ഉടന്‍ തന്നെ കുഞ്ഞിനെ എടുത്ത് അടുപ്പിലേക്ക് എറിയുകയായിരുന്നു.