റഷ്യയില്‍ വിമാനാപകടം: ടോട്ടല്‍ ഓയില്‍ കമ്പനി സി‌ഇഒ കൊല്ലപ്പെട്ടു

ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (10:47 IST)
റഷ്യയിലുണ്ടായ വിമാനാപകടത്തില്‍ ടോട്ടല്‍ ഓയില്‍ കമ്പനി സി‌ഇഒ കൊല്ലപ്പെട്ടു. ഫ്രഞ്ച് വ്യവസായ പ്രമുഖന്‍ സിഇഒ ക്രിസ്‌റ്റോഫി ഡി മാര്‍ജെരീ (63) ആണ് മരിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് വിമാനം മോസ്‌കോ ന്യുകോവോ വിമാനത്താവളത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. ക്രിസ്‌റ്റോഫിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും മരിച്ചു.
 
പാരീസിലേക്കു പോകുന്നതിനായി പറന്നുയര്‍ന്ന ഡസോള്‍ട്ട് ഫാല്‍കണ്‍ ബിസിനസ് ജെറ്റ് വിമാനത്താവളത്തിലെ മഞ്ഞു നീക്കുന്ന ഉപയോഗിക്കുന്ന യന്ത്രത്തില്‍ തട്ടി തകര്‍ന്നുവീഴുകയായിരുന്നു. മോസ്‌കോയില്‍ നടന്ന വിദേശ നിക്ഷേപകരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ക്രിസ്‌റ്റോഫി. 2007ല്‍ ടോട്ടലിന്റെ സിഇഒ ആയ ക്രിസ്‌റ്റോഫി 2010 മുതല്‍ ചെയര്‍മാന്റെ പദവിയും വഹിച്ചുവരികയായിരുന്നു.
 
യുറോപ്യന്‍ രാജ്യങ്ങളിലെ നാലാമത്തെ വലിയ എണ്ണ- വാതക കമ്പനിയാണ് ടോട്ടല്‍. ഫ്രാന്‍സിലെ രണ്ടാമത്തെതും. 102 ബില്യണ്‍ യൂറോ ആണ് കമ്പനിയുടെ മാര്‍ക്കറ്റ് മൂല്യം.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക