ബംഗ്ലാദേശില്‍ കൊടുങ്കാറ്റ്; 35മരണം, നൂറോളം പേര്‍ക്ക് പരുക്ക്

തിങ്കള്‍, 6 ഏപ്രില്‍ 2015 (19:28 IST)
ബംഗ്ലാദേശിലെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 35 പേർ മരിച്ചു. നൂറോളം പേര്‍ക്ക് ആളുകള്‍ക്ക് പരുക്കേറ്റു. കൊടുങ്കാറ്റിൽ ആയിരക്കണക്കിനു വീടുകൾ തകരുകയും ഗതാഗത സൌകര്യങ്ങള്‍ താറ് മാറാകുകയും ചെയ്തു. നിരവധി മരങ്ങൾ കടപുഴകിയത് മൂലം വൈദ്യുതി വിതരണം മുടങ്ങി.

9 പേരാണു വടക്കൻ ജില്ലയായ ബോഗ്രയിൽ മരിച്ചത്. 100 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്ഷാഹി ജില്ലയിൽ വീടു തകർന്നു വീണ് അഞ്ചു പേർ മരിച്ചു. 27 പേർക്കു പരിക്കേറ്റു. പടിഞ്ഞാറൻ ജില്ലയായ കുഷ്തിയയിൽ രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 100 വീടുകൾ പൂർണമായും തകർന്നു. കൊടുങ്കാറ്റിൽ രണ്ടു ദിവസത്തിനിടെ 6,960 വീടുകളാണു പൂർണമായും തകർന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക