ഏറിന് ഒരു പഞ്ഞവുമുണ്ടായില്ല; തക്കാളിയില്‍ കുളിച്ച് ചിലി
തിങ്കള്‍, 15 ഫെബ്രുവരി 2016 (12:30 IST)
ചിലിയന്‍ നഗരമായ ക്വിലോണിയില്‍ നടന്ന തക്കാളിയേറ് ആഘോഷത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സ്പെയിനിലെ പ്രസിദ്ധമായ ടൊമാറ്റോ ഫെസ്റ്റിന്റെ ചുവടുപിടിച്ച് ചിലിയില്‍ നടത്തിയ തക്കാളിയേറ് ആഘോഷത്തില്‍ 15000ത്തോളം പേര്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.
പ്രദേശത്തെ തക്കാളിക്ക് ദേശീയ അന്തര്‍ദേശിയ മാര്‍ക്കറ്റുകളില്‍ മികച്ച സ്വീകര്യത ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലിയില്‍ തക്കാളിയേറ് നടന്നത്. ചെവിയും മൂക്കുമെല്ലാം മൂടിയാണ് ചിലര്‍ തക്കാളി എറിയാന്‍ എത്തിയത്. പ്രദേശത്തെ കര്‍ഷകരാണ് ആഘോഷത്തിന് വേണ്ട തക്കാളികള്‍ എത്തിത്. കര്‍ഷകരുടെ കൈയില്‍ മിച്ചം വരുന്ന തക്കാളികളാണ് ഇതിനായി ഉപയോഗിച്ചത്.
കൊളംബിയ, കോസ്റ്ററിക, അമേരിക്ക എന്നിവിടങ്ങളിലും ഇത്തരത്തില്‍ തക്കാളിയേറ് ആഘോഷം നടക്കാറുണ്ട്. പ്രദേശത്തെ ഏതാനം ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയ പരിപാടി ഇപ്പോള്‍ വിവിധ സംഘടനകള്‍ ഏറ്റെടുത്താണ് വലിയ രൂപത്തിലുള്ള ആഘോഷമാക്കി മാറ്റിയത്.