ആല്ലെങ്കിലും കിം അങ്ങനെയാ, എല്ലാം മുളയിലെ നുള്ളിക്കളയും; ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കിം സ്വീകരിച്ചത് കെജരിവാള്‍ മാതൃക

ചൊവ്വ, 16 ഫെബ്രുവരി 2016 (16:37 IST)
ഗതാഗതക്കുരുക്കള്‍ വളരെ കുറഞ്ഞ നഗരമാണ് കൊറിയയിലെ ‘പ്യൊങ്യാങ്ങ്’ നഗരം. സ്വകാര്യ വ്യക്തികളുടേതായി ഒരു കാറുപോലും നഗരത്തില്‍ ഇല്ല. അതുകൊണ്ട് തന്നെ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് നഗരത്തില്‍ ഒരു ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചത്.
 
എന്നാല്‍ കുറച്ചു കാലമായി നഗരത്തില്‍ ഗതാഗതക്കുരുക്ക് കൂടിവരുന്നു. ടാക്സികളും സര്‍ക്കാര്‍ വാഹനങ്ങളിലും ഉണ്ടായ വര്‍ദ്ദനവാണ് ഇതിന്റെ കാരണം. കൂടാതെ ധാരാളം വിനോദസഞ്ചാരികള്‍ രാജ്യത്ത് എത്തുന്നതും ഗതാഗതക്കുരുക്ക് വര്‍ദ്ദിക്കുന്നതിന് കാരണമായി.
 
ഗതാഗത കുരുക്കിലുണ്ടായ ഈ ചെറിയ വര്‍ദ്ദനവ് പോലും അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഭരണാധികാരിയായ ‘കിം ജൊങ് ഉന്‍’. ഇതിനായി പുതിയൊരു നടപടി സ്വീകരിച്ചിരിക്കുകയാണ് കിം.  
 
ഇനിമുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമെ കാറുകള്‍ റോഡിലിറക്കാന്‍ കഴിയു. ഒറ്റ ഇരട്ട അക്ക നമ്പറുകളെ അടിസ്ഥാനമാക്കി ആയിരിക്കും ഇത് നടപ്പാക്കുക. നമ്പര്‍ പ്ലേറ്റുകളിലെ അവസാന നമ്പറായിരിക്കും ഇതിനായ് പരിഗണിക്കുക. നഗരത്തിനു പുറത്തു നിന്ന് വരുന്ന വാഹനങ്ങള്‍ക്കും നിയമം ബാധകമാണ്. എന്നാല്‍ പട്ടാള വാഹനങ്ങള്‍, ആഡംബര വാഹനങ്ങള്‍ എന്നിവയെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ വിദേശികള്‍ക്കും നിയമം ബാധകമല്ല.
 

വെബ്ദുനിയ വായിക്കുക