തന്റെ പിന്‍ഗാമി പെണ്‍കുട്ടിയാണെങ്കില്‍ അവള്‍ അതീവസുന്ദരിയായിരിക്കണമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. തന്റെ പിന്‍ഗാമി സ്ത്രീയാണെങ്കില്‍ സുന്ദരിയായിരിക്കണം, അല്ലെങ്കില്‍ അതുകൊണ്ട് കാര്യമില്ല എന്നും അദ്ദേഹം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒമ്പതു ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ദലൈലാമ. ബിബിസി മാധ്യമപ്രവര്‍ത്തകന്‍ ക്ലിവ് മേരിയുമായുള്ള അഭിമുഖത്തില്‍ പിന്‍ ഗാമിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്‍ഗാമിയായി ഒരു വനിതയെ പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തിനാണ് പിന്‍ഗാമി സ്തീ ആണെങ്കില്‍ സുന്ദരിയായിരിക്കണമെന്ന് പറഞ്ഞത്. സിറിയ, ഇറാഖ് , ലിബിയ എന്നിവടങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് എത്തുന്ന അഭയാര്‍ഥികളെ യൂറോപ്യന്‍ രാജ്യങ്ങള്‍ തടയരുത്. ‘മറ്റെല്ലാ മതത്തേയും പോലും ഇസ്‌ലാം സ്‌നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശമാണു നല്‍കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ പിന്‍ഗാമി വനിതയായിരിക്കുമെന്നു പറഞ്ഞുകൊണ്ട് 2013ല്‍ ഒരു ഇന്റര്‍വ്യൂയില്‍ നടത്തിയ പ്രസ്താവന ആവര്‍ത്തിക്കുകയാണ് ദലൈലാമ ചെയ്തത്.‘സ്ത്രീകള്‍ക്ക് സ്‌നേഹവും ദയയും പ്രകടിപ്പിക്കാന്‍ ജൈവികമായി തന്നെ ഒരു കഴിവുണ്ട്’ എന്നായിരുന്നു ആദ്ദേഹത്തിന്റെ പരാമര്‍ശം.