തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ അമേരിക്കക്കൊപ്പമുള്ള ശക്തിയാണ് ബ്രിട്ടണ്‍, എന്നാല്‍ പാളയത്തില്‍ തന്നെ പടയൊരുക്കം നടന്നാലോ. ഇപ്പോള്‍ അത്തരമൊരു ധര്‍മ്മ സങ്കടത്തിലാണ് പഴയ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം.
ഇതിനേയൊക്കെ പ്രതിരോധിക്കാന്‍ എന്താണ് മാര്‍ഗ്ഗം എന്ന് കുലങ്കലുഷമായി ചിന്തിച്ച ബ്രിട്ടീഷ് സര്‍ക്കാരിന് അവസാനം മാര്‍ഗ്ഗം തെളിഞ്ഞുകിട്ടി. മറ്റൊന്നുമല്ല, ബോധവല്‍ക്കരണമാണ് ആയുധങ്ങളേക്കാള്‍ പ്രയോജനം ചെയ്യുക എന്നാണ് അവര്‍ കണ്ടെത്തിയത്.
ഇനി ബോധവല്‍ക്കരണമെങ്ങനെയാണെന്നറിയേണ്ടെ... വിദേശ രാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ മുഴുവന്‍ ജന്മനാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുക, എന്നിട്ട് അവര്‍ക്ക് തീവ്രവാദത്തില്‍ നിന്നു മാറാനുള്ള ബൊധവല്‍ക്കരണം നല്‍കി നല്ല കുട്ടികളാക്കി വീട്ടില്‍ കൊണ്ടുവിടുക.