വിദ്യാര്‍ഥിക്ക് അശ്‌ലീല വീഡിയോ അയച്ച അധ്യാപികയ്‌ക്ക് സംഭവിച്ചത്; യുവതിക്ക് നഷ്‌ടമായത് കോടികള്‍
അശ്‌ലീല വീഡിയോ വിദ്യാര്‍ഥിക് അയച്ചു നല്‍കിയ അധ്യാപിക അറസ്‌റ്റില്‍. അമേരിക്കയിലെ അലബാമയിലുള്ള സെല്‍മ ഹൈസ്‌കൂളിലെ അധ്യാപികയായ ഷരലൈന വില്‍സണ്‍ ആണ് അറസ്‌റ്റിലായത്.
ആറ് മാസത്തോളമായി അധ്യാപിക വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചു വരുകയായിരുന്നു. അടുത്തിടെ അശ്‌ലീല വീഡിയോ വിദ്യാര്‍ഥിക്ക് അയച്ചു കൊടുത്തത് മറ്റ് കുട്ടികള്‍ക്കും ലഭിക്കുകയും അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്യുകയുമായിരുന്നു.
പതിനായിരത്തോളം പേരാണ് ഈ വീഡിയോ കണ്ടത്. തുടര്‍ന്ന് മുപ്പത്തിമൂന്നുകാരിയായ അധ്യാപികയെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് എടുത്തു. സ്‌കൂളില്‍ നിന്ന് രാജിവച്ച ഇവര്‍ക്ക് ജാമ്യത്തിനായി ആറരക്കോടി രൂപയോളം കെട്ടിവെക്കേണ്ടി വന്നു.