എയര്‍ ഇന്ത്യയില്‍ പരിഷ്‌കാരങ്ങള്‍ തുടങ്ങിവച്ച് ടാറ്റ ഗ്രൂപ്പ്; നാലുവിമാനങ്ങളില്‍ മികച്ച ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 28 ജനുവരി 2022 (10:14 IST)
എയര്‍ ഇന്ത്യയില്‍ പരിഷ്‌കാരങ്ങള്‍ തുടങ്ങിവച്ച് ടാറ്റ ഗ്രൂപ്പ്. ഏറ്റെടുത്ത ദിവസംമുതല്‍ നാലുവിമാനങ്ങളില്‍ മികച്ച ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തി. വരും ദിവസങ്ങളില്‍ ഇത് മറ്റുവിമാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. എയര്‍ ഇന്ത്യയെ ലോകോത്തരനിലവാരമുള്ള വിമാനക്കമ്പനിയാക്കി മാറ്റുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഷരന്‍ പറഞ്ഞു. 69 വര്‍ഷത്തെ ഇടവേളക്കുശേഷം എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ട്. എല്ലാ ജീവനക്കാരെയും സ്വാഗതം ചെയ്യുന്നു. രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിമാനക്കമ്പനിയായി നമ്മള്‍ ഭാവിയിലേക്ക് നോക്കേണ്ടതുണ്ടെന്ന് അദ്ദേഹം ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article