എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ എഴുത്തു പരീക്ഷ ആദ്യം നടത്തും; പ്രാക്ടിക്കല്‍ പിന്നീട്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ജനുവരി 2022 (21:08 IST)
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ എഴുത്തു പരീക്ഷ ആദ്യം നടത്തുമെന്നും അതിനു ശേഷമാവും പ്രാക്ടിക്കല്‍ പരീക്ഷയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പ്രാക്ടിക്കല്‍ പരീക്ഷ ആദ്യം നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക മുറി അനുവദിക്കും.
 
പത്ത്, പ്ളസ് വണ്‍, പ്ളസ് ടു പരീക്ഷകള്‍ക്ക് മുമ്പ് പാഠഭാഗങ്ങള്‍ തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ സ്‌കൂളിലെയും സാഹചര്യം അനുസരിച്ച് മോഡല്‍ പരീക്ഷ നടത്തും. ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്, സപ്ളിമെന്ററി പരീക്ഷകള്‍ 31ന് ആരംഭിക്കും. പൊതുപരീക്ഷയ്ക്ക് 60 ശതമാനം ഫോക്കസ് ഏര്യയില്‍ നിന്ന് 70 ശതമാനം ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടത്. നോണ്‍ ഫോക്കസ് ഏര്യയില്‍ നിന്ന് 30 ശതമാനം ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. ഇന്റേണല്‍, പ്രാക്ടിക്കല്‍ മാര്‍ക്കുകളും വിദ്യാര്‍ത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കാന്‍ പരിഗണിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍