മെയ്ഡ് ഇന്‍ ബ്രിട്ടണ്‍' എന്ന് ദേശീയപതാകയില്‍ ആഖേലനം ചെയ്ത ടി ഷര്‍ട്ടുകള്‍ക്ക് ബ്രിട്ടണില്‍ വന്‍ ഡിമാന്‍ഡാണ് ലഭിച്ചിരുന്നത്. ഗര്‍ഭിണികളുടെ വയറിന്റെ ഭാഗത്താണ് മെയ്ഡ് ഇന്‍ ബ്രിട്ടണ്‍ എന്ന് ദേശീയ പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഇത് വാസ്തവത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചതാനെങ്കില്‍ എന്തിനാണ് അങ്ങനെ എഴുതി തങ്ങളെ പറ്റിച്ചത് എന്നാണ് ഇവരുടെ ചോദ്യം.
അതോടെ ജനം കടക്കാര്‍ക്കെതിരെ തിരിഞ്ഞു. കടക്കാരാവട്ടെ റീടെയ്‌ലുകാരുടെ ചുമലില്‍ കുറ്റം ചുമത്തുന്നു. കമ്പനിയാണ് എല്ലാറ്റിനും ഉത്തരവാദികള്‍ എന്നു പറഞ്ഞ് റീടെയ്ല്‍ കച്ചവടക്കാരും കൈയൊഴിഞ്ഞു. ആരുമാരും ഉത്തരവാദിത്തം ഏറ്റെടുക്കാതായപ്പോള്‍ ടി-ഷര്‍ട്ട് വാങ്ങിയവര്‍ കമ്പനി വാസ്തവം മറച്ചു വച്ച് യുകെ ജനതയെ വഞ്ചിച്ചു എന്നാണ് ഇപ്പോള്‍ പറയുന്നത്.