സിറിയയില്‍ വീണ്ടും വ്യോമാക്രമണം: നിരവധി പേര്‍ കൊല്ലപ്പെട്ടു

ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (11:08 IST)
വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ സിറിയയില്‍ ഐക്യരാഷ്ട്രസഭയുടെ വാഹന വ്യൂഹത്തിന് നേരെ വ്യോമാക്രമണം. അലപ്പോ നഗരത്തില്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി പോകുന്ന ട്രക്കുകള്‍ക്ക് നേരെയാണ് സിറിയ-റഷ്യ സഖ്യസേന ബോംബാക്രമണം നടത്തിയത്. അലപ്പോയ്ക്ക് സമീപമുള്ള ഉം അല്‍ കബ്രയിലാണ് വ്യോമാക്രമണം നടന്നത്. നിരവധിപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
 
അമേരിക്കയും റഷ്യയും ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ തിങ്കളാഴ്ച അവസാനിച്ചതായി സിറിയന്‍ സൈന്യം പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് ആഭ്യന്തര യുദ്ധം വീണ്ടും രൂക്ഷമായിരിക്കുന്നത്. അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ കാലാവധി നീട്ടാന്‍ താല്‍പര്യമുള്ളതായി അമേരിക്ക അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ റഷ്യയ്ക്കും അനുകൂല നിലപാടാണുള്ളത്. ഇന്നലത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിറിയന്‍ സൈന്യമാണെന്ന് അമേരിക്ക ആരോപിച്ചു.

വെബ്ദുനിയ വായിക്കുക