പിശുക്കനായ കാമുകന്‍ പ്രണയദിനത്തില്‍ ചതിച്ചു; കൗമാരക്കാരി പന്ത്രണ്ട് നില കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു!

ചൊവ്വ, 16 ഫെബ്രുവരി 2016 (18:15 IST)
കാമുകന്റെ പിശുക്കില്‍ മനംനൊന്ത് കൗമാരക്കാരി പന്ത്രണ്ട് നില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പ്രണയദിനം ആഘോഷിച്ച ശേഷം ബില്‍ പ്രകാരമുള്ള പണം നല്‍കാന്‍ കാമുകന്‍ തയാറാകാത്തതാണ് സംഭവങ്ങള്‍ക്ക് കാരണമായത്.

അമ്മയുമൊത്താണ് പതിനഞ്ചുകാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കാമുകനെ കാണാനായി വീടിന് സമീപത്തെ ഒരു ഷോപ്പിംഗ് മാളില്‍ എത്തിയത്. കാണാന്‍ പോകുന്നത് കാമുകനാണെന്നും തങ്ങള്‍ അടുപ്പത്തിലാണെന്നുമുള്ള ഒരു വിവരവും അമ്മയോട് പെണ്‍കുട്ടി പറഞ്ഞിരുന്നില്ല.

ഉച്ചഭക്ഷണ സമയത്താണ് കൂടിച്ചേരല്‍ നടന്നത്. പ്രണയദിനമായതിനാല്‍ വിലകൂടിയ ഡ്രിങ്ക്‌സും ഭക്ഷണവുമാണ് ഓര്‍ഡര്‍ ചെയ്‌തു കഴിച്ചത്. ഭക്ഷണശേഷം ബില്‍ ലഭിച്ചതോടെ കാമുകന്റെ മട്ടു മാറുകയും പണം നല്‍കാന്‍ മടിക്കുകയുമായിരുന്നു. മൂവരും തര്‍ക്കിച്ചെങ്കിലും മറ്റുള്ളവര്‍ ശ്രദ്ധിച്ചതോടെ കാമുകി പണം നല്‍കുകയായിരുന്നു.

തന്റെ കാമുകന്‍ പിശുക്കനായതില്‍ പരിഹാസം നേരിടേണ്ടിവന്നതിനെ തുടര്‍ന്നുണ്ടായ അപമാനം സഹിക്കാന്‍ കഴിയാതെ യുവതി തിരികെ വീട്ടിലെത്തിയ ശേഷം 12 നില കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു. ഈ സമയം അമ്മ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും മകളെ രക്ഷിക്കാനായില്ല.

വെബ്ദുനിയ വായിക്കുക