ബിയർ പ്രേമികൾക്ക് ഒരു സ്വർഗം. എപ്പോൾ വേണമെങ്കിലും കുടിക്കാം. അതും ആസ്വദിച്ച്. മദ്യത്തിൽ നീരാടുക എന്ന് കേട്ടിട്ടില്ലേ. അതു തന്നെയാണ് സംഭവം. സ്വപ്നമല്ല, സംഭവം ഉള്ളതാണ്. ഭൂമിയിൽ അങ്ങനൊരു സ്ഥലമുണ്ട്. അങ്ങ് ഓസ്ട്രേലിയയിലാണ് ബിയർ പ്രേമികളുടെ ഈ സ്വപ്നമുള്ളത്.
കാടിനു നടുവിലെ കോട്ടയ്ക്കുള്ളിലുള്ള സ്റ്റാർ കെൻബെർഗർ എന്ന് പേരിട്ടിരിക്കുന്ന ഈ ബിയർ നിർമാണശാല ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്. ചൂടു ബീയറിൽ കുളിച്ചുകൊണ്ടുതന്നെ ബീയർ ആസ്വദിക്കാം. ബീയറിൽ കുളിക്കാൻ വലിയ ടബുകളാണ് കോട്ടയിൽ ഒരുക്കിയിരിക്കുന്നത്. നീരാടികൊണ്ട് തന്നെ ബിയർ ആസ്വദിക്കാം. ബീയർ നിർമാണശാലയുടെ ഭൂമിക്കടിയിലെ അറകളിലാണ് ബീയർ ടബുകൾ.
വിറ്റാമിന്റേയും കാത്സ്യത്തിന്റെയും ഉറവിടമാണ് ബിയർ. അതുകൊണ്ട് തന്നെ ബിയറിൽ കുളിച്ചു കൊണ്ട് ബിയർ കുടിക്കുന്നത് ചർമത്തിന് ഗുണകരമാണെന്നാണ് കമ്പനിയുടെ അധികൃതർ വ്യക്തമാക്കുന്നത്. 2005ലാണ് ഈ ബിയർ നിർമാണശാല പ്രവർത്തനമാരംഭിച്ചത്. ചൂടൻ ബിയറാണ് പൂളിൽ ഉള്ളതെങ്കിലും തണുത്ത ബിയറും ആവശ്യക്കാർക്ക് അവരുടെ ഇഷ്ടപ്രകാരം ലഭിക്കുന്നുവെന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്.
13 അടി നീളമുള്ള ടബിൽ 84,000 ലീറ്റർവരെ ബീയർ കൊള്ളും. ടബിൽ ഇഷ്ടംപോലെ ബീയർ ഉണ്ടെങ്കിലും അതു കുടിക്കാൻ അനുവാദമില്ല. കുടിക്കേണ്ടവർക്ക് വാറ്റുകേന്ദ്രത്തിന്റെ 10 പ്രത്യേകതരം ബീയറുകളിൽ ഒന്ന് തിരഞ്ഞെടുക്കാം. കസ്റ്റമേഴ്‌സിന് പൂളിൽ ഇരുന്ന് ശാന്തമായി ബീയർ കഴിക്കാം. മുങ്ങാൻമാത്രം ബീയർ ടബിൽകൊള്ളും. പൂളിൽ ഒന്നിലധികംപേർക്ക് ഒരുമിച്ചു കുളിക്കാം.