ദക്ഷിണാഫ്രിക്കയില്‍ രണ്ട് ട്രയിനുകള്‍ കൂട്ടിയിടിച്ച് 300 പേര്‍ക്ക് പരുക്ക് പറ്റി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിലാണ് സംഭവം. ബൂയ്‌സെന്‍സ് റെയില്‍വേ സ്‌റ്റേഷന് സമീപം പ്രാദേശിക സമയം വൈകിട്ട് ആറരോടെയാണ് അപകടം.
പരുക്ക് പറ്റിയവരില്‍ പലരുടെയും നില ഗുരുതരമാണ്. അതേസമയം അപകടകാര്യം വ്യക്‌തമായിട്ടില്ല. പരുക്ക് പറ്റിയവരെ നഗരത്തിലെ പല ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഒരു ട്രയിന്‍ പാളം തെറ്റി. സംഭവത്തില്‍ ആന്വേഷണം ആരഗഭിച്ചിട്ടുണ്ട്.