ഹുവാങ് മാവോ എന്ന യുവാവാവ് വീചാറ്റിലൂടെയാണ് സിയാവോജിന് ടുവാന്‍ എന്ന 32കാരിയെ പ്രണയിച്ചത്. പ്രൊഫൈലില്‍ കണ്ട നീണ്ട് മെലിഞ്ഞ് വെളുത്ത സുന്ദരിയുടെ മുഖമായിരുന്നു മാവോയുടെ മനസില്‍. ചാറ്റിംങ്ങിലൂടെ ഇരുവരും വര്‍ഷങ്ങളോളം പ്രണയിക്കുകയും പരിഭവങ്ങള്‍ പങ്ക് വെക്കുകയും ചെയ്തശേഷം നേരിട്ട് കാണാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കിഴക്കന്‍ ചൈനയിലുള്ള തന്റെ കാമുകിയെ കാണാന്‍ 8098 ഡോളര്‍ ചെലവഴിച്ച് മാവോ മുന്‍കൂട്ടി പ്ളാന്‍ ചെയ്തത് പോലെ ഒരു റസ്റ്റോറന്റില്‍ എത്തുകയും ടുവാണിനെ കാത്തിരിക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ നീണ്ട് മെലിഞ്ഞ് വെളുത്ത സുന്ദരിയെന്ന സങ്കല്‍പ്പത്തെ തകര്‍ത്തു കൊണ്ട് അമിതമായി തടിച്ച ടുവാന്‍ മാവോയുടെ മുന്നില്‍ എത്തുകയായിരുന്നു. താന്‍ വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയ മാവോ ടുവാണിനെ പൊതിരെ തല്ലുകയും കസേരയില്‍ നിന്ന് തൊഴിച്ച് താഴെയിടുകയുമായിരുന്നു. ഹോട്ടല്‍ ജീവനക്കാരാണ് അവരെ ആശുപത്രിയില്‍ എത്തിച്ചത്. മാവോയ്ക്കെതിരെ പരാതി നല്കാന് ടുവാന്‍ തയ്യാറായില്ല. ഇനി പ്രണയിക്കാനില്ലെന്നും എന്നും സുഹൃത്തുക്കളായിരിയ്ക്കുമെന്നും യുവതി പറയുന്നു.