അയ്‍ലനു പിന്നാലെ സിറിയന്‍ ബാലികയുടെ മൃതദേഹം തുര്‍ക്കി തീരത്ത്
ലോക മനസാക്ഷിയേ പിടിച്ചുലച്ച അയ്‌ലൻ കുർദി എന്ന സിറിയന്‍ അഭയാര്‍ഥി ബാലന്റെ മൃതദേഹം ഉയര്‍ത്തിയ അലയൊലികള്‍ കെട്ടടങ്ങും മുമ്പേ തുര്‍ക്കി തീരം മറ്റൊരു ബാല്യത്തിന്റെ മരണത്തിനും സാക്ഷിയായി. നാലു വയസ്സുകാരിയായ സിറിയൻ പെൺകുട്ടിയുടെ മൃതദേഹം പടിഞ്ഞാറൻ തുർക്കിയിലെ ബീച്ചിനു സമീപം കണ്ടെത്തിയതായി അനറ്റോളിയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗ്രീക്ക് ദ്വീപായ ചിയോസ് സാങ്കിലേക്ക് പോയ ബോട്ടിലെ യാത്രക്കാരിയായിരുന്നു ഈ ബാലിക. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തില്‍ പെടുകയായിരുന്നു. എട്ടു കുട്ടികൾ ഉൾപ്പെടെ 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ പെൺകുട്ടി ഒഴികെ ബാക്കി 14 പേരെയും ടർക്കിഷ് കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തിയതായും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിലുണ്ട്.
സമാനമായ സാഹചര്യത്തിലാണ് അയ്‌ലൻ കുർദി മരിച്ചത്. അയ്ലന്റെ സഹോദരനും മാതാവും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുര്‍ക്കി തീരത്ത് കണ്ടെത്തിയ അയ്‌ലന്റെ മൃതദേഹത്തിന്റെ ചിത്രം ലോകത്തെ കണ്ണീരിലാഴ്ത്തിയിരുന്നു.