സിറിയയിലെ പെണ്ണിന്റെ വില വെറും ഒരു സിഗരറ്റ് പായ്ക്കറ്റ്...!
ബുധന്‍, 10 ജൂണ്‍ 2015 (16:14 IST)
പിടിച്ചെടുക്കുന്ന സ്ഥാലങ്ങളില്‍ നിന്ന് അന്യമത്സ്ഥരായ പെണ്‍കുട്ടികളെ അടിമച്ചന്തകളില്‍ വില്‍ക്കുന്ന സ്വഭാവം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പിടികൂടപ്പെടുന്ന കൌമാരക്കാര്യ പെണ്‍കുട്ടികളെ വെറും ഒരുപായ്ക്കറ്റ് സിഗരറ്റിനു വേണ്ടിപ്പോലും അടിമച്ചന്തകളില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സിറിയയില്‍ സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സൈനബ് ബന്‍ഗുരുവിന്റെതാണ് ഈ വെളിപ്പെടുത്തല്‍.
പിടിച്ചടക്കുന്ന നഗരങ്ങളിലെ സ്ത്രീകളേയും കുട്ടികളേയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോവുകയാണ് പതിവ്. ഇവരെ പിന്നീട് ചന്തകളില്‍ വില്‍പ്പന ചരക്കുകളായി മാറ്റുകയാണ് ചെയ്യുന്നത്. പുതിയ സ്ത്രീകള്‍ക്കാണ് ചന്തയില്‍ ഡിമാന്റ്. ഇഷ്ടപ്പെട്ടവരെ വിലപറഞ്ഞ് ആവശ്യക്കാര്‍ തെരഞ്ഞെടുക്കും. തട്ടിക്കൊണ്ടു പോകുന്ന പെണ്‍കുട്ടികളെ കാണിച്ച് യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിന്തുടരുന്നതായും സൈനബ് പറയുന്നു.
കന്യകകളായ പെണ്‍കുട്ടികളെ നല്‍കാമെന്നാണ് പലപ്പോഴും യുവാക്കള്‍ക്ക് ജിഹാദികള്‍ നല്‍കുന്ന വാഗ്‌ദാനം. 25,000 വിദേശ പോരാളികള്‍ ഇക്കാരണം കൊണ്ടുമാത്രം ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയില്‍ ചേര്‍ന്നതായി കണക്കുകള്‍ വ്യക്‌തമാക്കുന്നുണ്ടെന്നും സൈനബ് കൂട്ടിച്ചേര്‍ക്കുന്നു. താന്‍ നേരിട്ടറിഞ്ഞ കാര്യങ്ങളാണ് ഇവയെല്ലാമെന്ന് ബന്‍ഗുരു വ്യക്തമാക്കുന്നു.