യുഎഇയിലെ ഷാര്‍ജയില്‍ പതിനാലുകാരനായ ബാലനെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത 4 പെണ്‍കുട്ടികള്‍ക്ക് ഷാര്‍ജ ശരിയ കോടതി ജാമ്യം അനുവദിച്ചു.
അറബ് വംശജനായ അമേരിക്കന്‍ പൗരനാണ് പീഡിപ്പിക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ബാലന്‍. ഇതേ സ്കൂളില്‍ പഠിക്കുന്നവരാണ് കേസിലെ പ്രതികള്‍.
ഈ വര്‍ഷം ഏപ്രില്‍ 24നാണ് ഇരയുടെ പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. അല്‍ മജാസ് റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗിലെ സ്‌റ്റെയര്‍കെയ്‌സില്‍ തന്റെ മകനെ പ്രതികള്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
പ്രതികളില്‍ ഒരു പെണ്‍കുട്ടിയാണ് പതിനാലുകാരനെ ലൈംഗീകമായി പീഡിപ്പിച്ചത്. മറ്റുള്ളവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു.
മൂന്ന് മണിക്കൂറോളം കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. സ്വദേശികളായ പ്രതികള്‍ അവരുടെ കൂടുംബങ്ങള്‍ക്ക് ഭരണാധികാരികളിലുള്ള സ്വാധീനം വെളിപ്പെടുത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ സംഭവം പകര്‍ത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതാണ് ബാലനും വീട്ടുകാരും പരാതിയുമായി മുന്നോട്ട് പോകാന്‍ കാരണമായതെന്നും പറയപ്പെടുന്നു.