പ്രായപൂര്‍ത്തിയാകാത്ത കുടിയേറ്റക്കാരെ ഉപയോഗിച്ച് വേശ്യവൃത്തി: 22 പേര്‍ അറസ്റ്റില്‍

വെള്ളി, 9 മെയ് 2014 (11:49 IST)
പ്രായപൂര്‍ത്തിയാകാത്ത കുടിയേറ്റക്കാരെ ഉപയോഗിച്ച് യുകെയില്‍ വേശ്യാവൃത്തി നടത്തുന്നതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പൊലീസ് റെയ്ഡില്‍ 22 പേര്‍ അറസ്റ്റിലായി. 
 
കെന്റ്, മിഡ്‌ലാന്റ്‌സ്, വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ഗൂഢസംഘാംഗങ്ങളുടെ വീടുകളില്‍ തെരച്ചില്‍ നടത്തിയാണ് പൊലീസ് പലരെയും പിടികൂടിയത്. രാജ്യത്ത് നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്നാണിതെന്ന് കണക്കാക്കപ്പെടുന്നു. ബിര്‍മിങ്ഹാമിലെയും ലീഡ്‌സിലെയും നൂറുകണക്കിന് വിലാസങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.
 
ഇതിനകം തിരിച്ചറിഞ്ഞ 16 ഇരകളും 22 സംശയിക്കപ്പെടുന്നവും റോമ കുടിയേറ്റക്കാരാണെന്ന് പൊലീസ് വെളിപ്പെടുത്തി. സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്ക് എന്നിവിടങ്ങളില്‍നിന്നാണ് ഇവരെത്തിയിരിക്കുന്നത്. 
 
രാജ്യത്ത് പ്രവര്‍ത്തിച്ചുവരുന്ന ചൈല്‍ഡ് സെക്‌സ് റാക്കറ്റ് പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്നശേഷം ലൈംഗികവൃത്തിയ്ക്കായി വില്‍ക്കുകയാണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ട് 20 പുരുഷന്മാരെ ചോദ്യം ചെയ്തുവരികയാണ്.
 

വെബ്ദുനിയ വായിക്കുക