മരണവെപ്രാളം കാണുന്നത് വിരസതയകറ്റും; ‘ബോറടി’ മാറ്റാന്‍ നഴ്സ് കൊലപ്പെടുത്തിയത് 106 രോഗികളെ
വെള്ളി, 10 നവംബര്‍ 2017 (16:11 IST)
വിരസതയിൽ നിന്നു രക്ഷപെടാൻ നഴ്സ് കൊലപ്പെടുത്തിയത് 106 രോഗികളെ. ബെർലിനിലെ വടക്കൻ നഗരമായ ഡെൽമെൻഹോർസ്റ്റ് ആശുപത്രിയിൽ നഴ്സായിരുന്ന നെയ്ൽസ് ഹൊഗെൽ എന്ന നാൽപ്പത്തിയൊന്നുകാരിയാണ് 106 രോഗികളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയത്.
ഇന്റൻസീവ് കെയർ യൂണിറ്റുകളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളേയാണ് ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിനോ കാരണമാകുന്ന മാരക വിഷാംശം കലർന്ന മരുന്ന് കുത്തിവച്ച് നെയ്ൽസ് കൊലപ്പെടുത്തിയത്.
വിഷാംശം കലർന്ന മരുന്ന് കുത്തിവയ്‌ക്കുന്നതോടെ രോഗികള്‍ മരണ വെപ്രാളം കാണിക്കും. തുടര്‍ന്ന് ഇവര്‍ക്ക് മറുമരുന്ന് നല്‍കുകയും ചെയ്യും ഇവരില്‍ ചിലര്‍ മരിക്കുകയും ചെയ്യും. രോഗികളെ രക്ഷപെടുത്താൻ ശ്രമിക്കുന്ന നെയ്ൽസിന്റെ ശ്രമം ആശുപത്രി അധികൃതര്‍ക്കിടെയില്‍ നല്ലപരിവേഷം നല്‍കിയിരുന്നു.
രണ്ട് കൊലപാതകങ്ങളും നാല് കൊലപാതക ശ്രമങ്ങളുമായി ബന്ധപ്പെട്ട് 2015ലാണ് ഇവര്‍ കുറ്റക്കാരനായി ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. രോഗികളിൽ മരുന്നു കുത്തിവയ്ക്കാറുണ്ടായിരുന്നുവെന്ന് നെയ്ൽസ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
2005 ജൂണിൽ നെയ്ൽസ് രോഗിയെ കുത്തിവയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ട മറ്റൊരു നഴ്സാണ് പരാതി നൽകിയത്. അതേത്തുടർന്ന് നെയ്ൽസ് അറസ്റ്റു ചെയ്യപ്പെടുകയും 2008ൽ ഏഴര വർഷത്തേക്കു ശിക്ഷിക്കപ്പെടുകയും ചെയ്തു. പിന്നാലെ ജർമനിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നെയ്ൽസിനെതിരെ പരാതി ലഭിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു.