പുതിയ രോഗം കണ്ടെത്തി; സെല്‍‌ഫിയെടുക്കുന്നവര്‍ ഗുരുതര രോഗത്തിന് അടിമയാകും - പിന്നെ കൈ കാണില്ല!

Webdunia
ബുധന്‍, 13 ജൂലൈ 2016 (16:14 IST)
പതിവായി സെല്‍‌ഫിയെടുക്കുന്നവര്‍ക്ക് ഗുരുതര രോഗം വരുമെന്ന് റിപ്പോര്‍ട്ട്. ‘സെല്‍‌ഫി എല്‍ബോ’ എന്നാണ് ശാസ്‌ത്രലോകം പുതുതായി കണ്ടെത്തിയ രോഗത്തിന്റെ പേര്. കൈകളെ ബാധിക്കുന്ന ഈ രോഗം ഭേദമാക്കുന്നതിനായി ശസ്‌ത്രക്രീയ വേണ്ടിവരുമെന്നും വിദഗ്ദര്‍ പറയുന്നു.

പതിവായി സെല്‍‌ഫി എടുക്കുന്നതിനായി കൈ ആയാസമായി ഉപയോഗിക്കുന്നതു മൂലം കൈകളില്‍ തരിപ്പും വേദനയും ഉണ്ടാകും. സെല്‍‌ഫി സ്‌റ്റിക് ഉപയോഗിക്കാതെ ചിത്രമെടുക്കുന്നവര്‍ക്കാണ് ഈ രോഗം വരുക. വേദനയുള്ള ഭാഗത്ത് ചൂട് പിടിക്കുകയും ഐസ് ക്യൂബ് വയ്‌ക്കുക, മസാജ് ചെയ്യുക എന്നിവയാണ് ഈ രോഗത്തിന് ആശ്വാസം നല്‍കുന്നത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ക്കു വന്ന ടെന്നീസ് എല്‍ബോ രോഗത്തിന്റെ ഒരു വക ഭേദമാണ് ‘സെല്‍‌ഫി എല്‍ബോ’ എന്നാണ് ഡോക്‍ടര്‍മാര്‍ പറയുന്നത്. മതിയായ ചികിത്സാ ഈ രോഗത്തിന് ഉണ്ടെങ്കിലും സെല്‍‌ഫിയെടുക്കുന്നതിനോടുള്ള സ്‌നേഹം കുറയ്‌ക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Next Article