മദീനയ്ക്കടുത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് കത്തിയമർന്നു; 35 പേർ മരിച്ചു, ആരേയും രക്ഷപെടുത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ട്

ചിപ്പി പീലിപ്പോസ്

വ്യാഴം, 17 ഒക്‌ടോബര്‍ 2019 (09:37 IST)
മദീനയ്ക്ക് സമീപം തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് കത്തിയമർന്നു. കിലോ 170-ൽ ഇന്ന് വെളുപ്പിനെയായിരുന്നു സംഭവം. ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസിലുണ്ടായിരുന്ന മുപ്പത് പേർ മരിച്ചു. ആരേയും രക്ഷപെടുത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. 
 
യാത്രക്കാരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മലയാളികളുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബസ് പൂർണമായും കത്തി. മൃതദേഹങ്ങൾ അൽ ഹംസ, വാദി അൽ ഫർഅ എന്നിവടങ്ങളിലെ ആശുപത്രികളിലാണ്.
 
റിയാദിലെ ദാറുൽ മീഖാത്ത് സിയാറ സംഘത്തിന്റെ ബസാണ് അപകടത്തിൽ പെട്ടത്. നാലുദിവസത്തെ മദീന, മക്ക സന്ദർശനത്തിനായിരുന്നു ബസ് പുറപ്പെട്ടത്. മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് പോകുന്നതിനിടെയാണ് ഹിജ്‌റ റോഡിലെ കിലോ 170-ൽ അപകടമുണ്ടായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍