യു‌എന്‍ വനിതാ സമാധാന പാലക പുരസ്കാരം ശക്തി ദേവിയ്ക്ക്

ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (13:39 IST)
യുഎന്നിന്റെ രാജ്യാന്തര വനിതാ പൊലീസ് സമാധാനപാലക പുരസ്കാരം ഇന്ത്യന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ ശക്തി ദേവിയ്ക്ക് ലഭിച്ചു. അഫ്ഗാനിസ്ഥാനില്‍ യുഎന്‍ നടത്തിയ സാമാധാന പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതിനാണ് അവാര്‍ഡ്.

അഫ്ഗാനിസ്ഥാനിലെ വനിതാ പൊലീസുകാരുടെ കഴിവുകളെ കണ്ടെത്തി അവരെ പ്രോല്‍സാഹിപ്പിച്ച് ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ ശക്തിക്ക് കഴിഞ്ഞതായി അവാര്‍ഡ് നിര്‍ണയ സമിതി ചൂണ്ടിക്കാട്ടി. ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയായവര്‍ക്കു വേണ്ടിയും പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനത്തിനെതിരായും ശക്തി നടത്തിയ പോരാട്ടം അഭിനന്ദനമര്‍ഹിക്കുന്നതാണെന്നും സമിതി വിലയിരുത്തി.

നിലവില്‍ ജമ്മു കശ്മീര്‍ പൊലീസ് ഇന്‍സ്പെക്ടറാണ് ശക്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുഎന്‍ നടത്തുന്ന സമാധാന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നല്‍കുന്നതാണ് സമാധാനപാലക പുരസ്കാരം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക