സദ്ദാം ഹുസൈന്റെ ശവക്കല്ലറ ഇസ്ലാമിക് സ്റ്റേറ്റ് നശിപ്പിച്ചു

തിങ്കള്‍, 16 മാര്‍ച്ച് 2015 (10:29 IST)
ഇറാഖ് മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ശവക്കല്ലറ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട്. സദ്ദാമിന്റെ ജന്മദേശമായ തിക്രിതിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചിരുന്നത്. ഈ സ്ഥലം തീവ്രവാദികളില്‍ നിന്ന് തിരിച്ചെടുക്കുന്നതിനായി ഇറാഖി സേന ശക്തമായ സൈനിക നീക്കമാണ് നടത്തുന്നത്. 
 
തിക്രിത്തിലെ അല്‍ അവ്ജയിലുള്ള ശവക്കല്ലറയുടെ മേല്‍ക്കൂരയും തൂണുകളുമാണ് അക്രമികള്‍ നശിപ്പിച്ചത്. ഒരുവര്‍ഷം മുമ്പ് ശവക്കല്ലറ കുത്തിപ്പൊളിച്ച് സദ്ദാമിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നീക്കം ചെയ്തുവെന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 
 
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരും ഇറാന്റെ പിന്തുണയുള്ള ഷിയ തീവ്രവാദികളും തമ്മിലുള്ള  പോരാട്ടം രൂക്ഷമായ പ്രവിശ്യയാണ് തിക്രിത്. എന്നാല്‍ സംഭവത്തില്‍ തീവ്രവാദികളുടെ വിശദീകേരണം വന്നിട്ടീല്ല. നേരത്തെ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിലെ ചരിത്ര സ്മാരകങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്തിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക