അതേസമയം ജനവാസകേന്ദ്രങ്ങൾക്കുള്ളിൽ കൂടി റഷ്യൻ ടാങ്കുകൾ മുന്നേറുകയാണ്. കീവിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണുള്ളതെന്ന് യുക്രെയ്‌ൻ സൈന്യം വ്യക്തമാക്കി. സാംസ്‌കാരിക നഗരമായ ഒഡേസയിൽ നേരത്തെ റഷ്യ വ്യോമാക്രമണം നടത്തിയിരുന്നു. യുക്രെയ്‌നിന്റെ 14 നഗരങ്ങളിൽ കടുത്ത നാശമാണ് റഷ്യ വിതച്ചത്.