ഒരു ലക്ഷത്തിലധികം പേർ പലായനം ചെയ്‌തു, അയൽരാജ്യങ്ങളോട് അതിർത്തികൾ തുറന്നിടാൻ യുഎൻ

വെള്ളി, 25 ഫെബ്രുവരി 2022 (16:45 IST)
യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം രൂക്ഷമാകുന്നു. വ്യാഴാഴ്‌‌ച പുലർച്ചെ റഷ്യ ആക്രമിച്ചതിന് പിന്നാലെ ഒരു ലക്ഷത്തിലധികം പേർ പലായനം ചെയ്‌തതായി യുഎൻ അഭയാർത്ഥി ഏജൻസി. വീടുകൾ ഉപേക്ഷിച്ച് ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടുന്നത്.
 
ഏകദേശം 100,000 ആളുകള്‍ ഇതിനകം വീടുകള്‍ ഉപേക്ഷിച്ച് രാജ്യത്തിനകത്ത് തന്നെ പലായനം ചെയ്തിരിക്കാം, ആയിരക്കണക്കിന് ആളുകള്‍ അന്താരാഷ്ട്ര അതിര്‍ത്തികൾ കടന്നിട്ടുണ്ട്. യു.എന്‍.എച്ച്.സി.ആര്‍ വക്താവ് ഷാബിയ മണ്ടൂ എ.എഫ്.പിയോട് പറഞ്ഞു.
 
യുക്രെയ്‌നിലുടനീളം സൈനിക ആക്രമണങ്ങൾ തുടരുകയാണ്.സുരക്ഷയും അഭയവും തേടുന്നവര്‍ക്കായി അതിര്‍ത്തികള്‍ തുറന്നിടാന്‍ അയല്‍രാജ്യങ്ങളോട് യു.എന്‍ ആവശ്യപ്പെട്ടു.ഉക്രൈനില്‍ റഷ്യയുടെ ആക്രമണം ഇന്നലെ രാത്രിയിലും തുടര്‍ന്നിരുന്നു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍